നീണ്ട കാലയളവിനു ശേഷം ചില പുതിയ നാണയ വിശേഷവുമായി
വീണ്ടും വരുന്നു ഉടനെ...
Friday, October 14, 2011
Tuesday, December 22, 2009
സംഘ കാല നാണയങ്ങള്‍

പ്രാചീന സാഹിത്യത്തിലും ശാസനകളിലും ധാരാളം പരാമര്‍ശിക്കപ്പെട്ട ഭൂപ്രദേശമാണു കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യ. ദക്ഷിണമേഖലയിലെ പ്രശസ്ത ഭരണവിഭാഗങ്ങളാണു ചേര,പാണ്ഢ്യ,ചോള രാജ്യവംശങ്ങള്‍.പാണ്ഡ്യ രാജ്യത്തെ മുത്തുകളും പട്ടുവസ്ത്രങ്ങളും മൗര്യസാമ്രാജ്യത്തില്‍ പോലും പ്രശസ്തമായിരുന്നു. തമിഴകം വാണിരുന്ന ഈ മൂന്നുവംശങ്ങളിലും പെട്ട ആദ്യകാലരാജാക്കന്മാരെ പറ്റി"സംഘകാല"രചനകളിലൂടെയാണു നമുക്കുമനസിലാക്കാന്‍ കഴിയുന്നത്.പരസ്പരം യുദ്ധം ചെയ്തിരുന്ന ഇവരില്‍ കൂടുതല്‍ ശക്തര്‍ ചോളരായിരുന്നു.ഈകാലത്തെ ചോളരാജക്കന്മാരില്‍ പ്രശസ്തനാണു'കരികാലചോളന്‍'. ചേരന്മാരില്‍ പ്രബലന്‍'ഉതിയന്‍ ചേരലാതന്‍. സംഘകാല പാണ്ഡ്യ രാജാക്കന്മാരില്‍ പ്രസിദ്ധന്‍ 'നെടുംചെഴിയപാണ്ഡ്യന്‍'എ.ഡി അഞ്ചാം നൂറ്റാണ്ടോടെ ശക്തി ക്ഷയിച്ച ഈ മൂന്ന് വംശങ്ങളും അധികാരത്തില്‍ നിന്നുംപുറംതളളപ്പെട്ടു.
പിന്നീട് 7,8 നൂറ്റാണ്ടുകളില്‍ ശക്തി വീണ്ടെടുത്ത ഈ മൂന്നുവംശങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങള്‍ വികസിപ്പികുകയും പരസ്പരം പോരടിക്കുകയും ചെയ്തു.പന്ത്രണ്ടാംനൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്ന ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു നമ്മുടെകേരളത്തിന്റെ പലഭാഗങ്ങളും.ഈകാലത്തുതന്നെ ചോളന്മാര്‍ കേരളം ആക്രമിക്കുകയും ചില പ്രദേശങ്ങള്‍ കീഴടക്കുകയുംചെയ്തു.ഈകാലഘട്ടത്തില്‍ മലബാര്‍തീരം വലിയവ്യാപാരകേന്ദ്രമായി മാറുകയുണ്ടായി.
. ചോള നാണയങ്ങള്‍
. ചോള നാണയങ്ങള്‍ Saturday, July 18, 2009
ഹൂണന്മാരുടെ നാണയങ്ങള്‍

ഗുപ്തന്മാരുടെ അവസാനഘട്ടത്തില്‍ മധ്യ ഏഷ്യയില്‍ നിന്നും പേര്‍ഷ്യയിലേക്കും പിന്നീട് അഫ്ഗാനിലൂടെ ഇന്ത്യയിലേക്കും വന്നെത്തിയ ഒരു വിഭാഗമാണു"ഹൂണന്‍"മാര്‍.ഗുപ്തന്മാരിലെ അവസാനകാല ഭരണാധികാരിയായിരുന്ന'സ്കന്ദഗുപ്തനെ'പരാചയപ്പെടുത്തിയ ഇവര്‍ പഞ്ചാബ്,മാള്‍വ,രാജസ്ഥാന്‍ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കി തങ്ങളുടെതായ ഭരണം സ്ഥാപിച്ചു.ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുവഴിയൊരുക്കിയ ഇവര്‍ എ.ഡി
.500-മുതല്‍542-വരെ രാജ്യം ഭരിച്ചു.സ്വേച്ഛാധിപതികളായിരുന്ന ഹൂണരാജാക്കന്മാരില്‍ കുപ്രസിദ്ധനാണു മിഹിരകുലന്‍ എന്ന രാജവ്.കൂടുതലും ബുദ്ധസന്യാസിമാരായിരുന്നു ഇവരുടെ ക്രൂരതക്കു വിധേയമായത്.
.500-മുതല്‍542-വരെ രാജ്യം ഭരിച്ചു.സ്വേച്ഛാധിപതികളായിരുന്ന ഹൂണരാജാക്കന്മാരില്‍ കുപ്രസിദ്ധനാണു മിഹിരകുലന്‍ എന്ന രാജവ്.കൂടുതലും ബുദ്ധസന്യാസിമാരായിരുന്നു ഇവരുടെ ക്രൂരതക്കു വിധേയമായത്.
Tuesday, June 16, 2009
ഗുപ്തകാല നാണയങ്ങള്‍

മൗര്യ കാലഘട്ടത്തിനുശേഷം പലരാജവംശങ്ങളും രൂപപ്പെടുകയും തകരുകയും ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഒരു സാമ്രാജ്യം ഉദയം ചെയ്തത് എ ഡി.320-ല്‍ ചന്ദ്രഗുപ്തന്റെ വരവോടുകൂടി മഗധയില്‍ തന്നെയായിരുന്നു.ഉത്തരേന്ത്യയില്‍ പലരാജ്യങ്ങളും കീഴടക്കി ദില്ലിയിലേക്കും പിന്നീട് ദക്ഷിണമേഖലയിലേക്കും വ്യാപിച്ച ഗുപ്തസാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം സുവര്‍ണകാലമായി അറിയപ്പെടുന്നു.ഇവരുടെ കാലത്ത് സാംസ്കാരികമായും മതപരമായും വളരെ പുരോഗതി പ്രാപിക്കന്‍ രാജ്യത്തിനുകഴിഞ്ഞു.ചില സാഹിത്യകൃതികളിലൂടെയുംസ്തംഭങ്ങളില്‍ കൊത്തിയ ശാസനകളിലൂടെയും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളിലൂടെയുമാണു ഗുപ്തസാമ്രാജ്യത്തെപറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്.ശ്രീഗുപ്തന്‍ എന്ന രാജാവാണു മഗധകേന്ദ്രമാക്കി ഭരണത്തിനു തുടക്കം കുറിച്ചത്.ഇദ്ദേഹത്തിന്റെ കാലത്തിനുശേഷം ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ വരവോടുകൂടി രാജ്യം വികസിച്ചുതുടങ്ങി."മഹാരാജാധിരാജ"എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ചന്ദ്രഗുപ്തന്‍ രാജ്യത്തെ പ്രമുഖരാഷ്ട്രീയ ശക്തിയാക്കിമാറ്റുന്നതില്‍ പങ്കുവഹിച്ചു.ചന്ദ്രഗുപ്തന്റെയും ഭാര്യ
കുമാരദേവിയുടെയും ചിത്രമുള്ള നാണയങ്ങള്‍ പ്രസിദ്ധമാണു. ചന്ദ്രഗുപ്തന്റെ മരണത്തിനുശേഷം അധികാരത്തിലെത്തിയ മകന്‍ സമുദ്രഗുപ്തനാണു റാജ്യത്തെ ശക്തിപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഭരണാധിപന്‍.ഉത്തരേന്ത്യയിലെ പലരാജ്യങ്ങളും കീഴടക്കിയതിനു പുറമെ ദക്ഷിണദേശത്തെ പന്ത്രണ്ടോളം രാജാക്കന്മാരെ പരാചയപ്പെടുത്തിയ ഇദ്ദേഹം ഒരിക്കല്‍ അശ്വമേധയാഗം നടത്തുകയുണ്ടായി.ഇതോടനുബന്ധിച്ച് ഒരു കുതിരയുടെ ചിത്രമുള്ള സ്വര്‍ണ്ണനാണയവും അടിച്ചിറക്കി.സൈനികമേഖലയ്ക്കുപുറമെ കലാസാഹിത്യരംഗത്തും മഹത്തായസേവനങ്ങള്‍ നല്‍കിയ സമുദ്രഗുപ്തന്‍ വീണവായിക്കുന്ന ചിത്രമുള്‍ക്കൊള്ളുന്ന ഒരു നാണയവും പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.സമുദ്രഗുപ്തനെതുടര്‍ന്നു മകന്‍ ചന്ദ്രഗുപ്തവിക്രമാദിത്യന്‍ അധികാരത്തിലെത്തി അതോടെ സാമ്രാജ്യത്തിന്റെ വികാസം പൂര്‍ണ്ണമായി.കാളിദാസന്‍ ഉള്‍പ്പെടെയുള്ള ഒന്‍പതുമഹാകവികള്‍ ഇദ്ദേഹത്തിന്റെ സദസിനെ അലങ്കരിച്ചിരുന്നു.ഐതീഹ്യകഥകളിലെ നായകനായിരുന്ന വിക്രമാദിത്യമഹാരാജാവ് ഇദ്ദേഹമായിരുന്നുവെന്നും അഭിപ്രായമുണ്ട്.പൊതുവെ സമ്പദ്ഘടന ഭദ്രമായിരുന്ന ഗുപ്തകാലത്ത് നാണയനിര്‍മ്മിതിയില്‍ വളരെ
പുരോഗതിയുണ്ടായി.സ്വര്‍ണ്ണത്തിലും വെള്ളിയിലും തന്നെയാണു നാണയങ്ങള്‍ അധികവും നിര്‍മ്മിക്കപ്പെട്ടിരുന്നത്.
കുമാരദേവിയുടെയും ചിത്രമുള്ള നാണയങ്ങള്‍ പ്രസിദ്ധമാണു. ചന്ദ്രഗുപ്തന്റെ മരണത്തിനുശേഷം അധികാരത്തിലെത്തിയ മകന്‍ സമുദ്രഗുപ്തനാണു റാജ്യത്തെ ശക്തിപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഭരണാധിപന്‍.ഉത്തരേന്ത്യയിലെ പലരാജ്യങ്ങളും കീഴടക്കിയതിനു പുറമെ ദക്ഷിണദേശത്തെ പന്ത്രണ്ടോളം രാജാക്കന്മാരെ പരാചയപ്പെടുത്തിയ ഇദ്ദേഹം ഒരിക്കല്‍ അശ്വമേധയാഗം നടത്തുകയുണ്ടായി.ഇതോടനുബന്ധിച്ച് ഒരു കുതിരയുടെ ചിത്രമുള്ള സ്വര്‍ണ്ണനാണയവും അടിച്ചിറക്കി.സൈനികമേഖലയ്ക്കുപുറമെ കലാസാഹിത്യരംഗത്തും മഹത്തായസേവനങ്ങള്‍ നല്‍കിയ സമുദ്രഗുപ്തന്‍ വീണവായിക്കുന്ന ചിത്രമുള്‍ക്കൊള്ളുന്ന ഒരു നാണയവും പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.സമുദ്രഗുപ്തനെതുടര്‍ന്നു മകന്‍ ചന്ദ്രഗുപ്തവിക്രമാദിത്യന്‍ അധികാരത്തിലെത്തി അതോടെ സാമ്രാജ്യത്തിന്റെ വികാസം പൂര്‍ണ്ണമായി.കാളിദാസന്‍ ഉള്‍പ്പെടെയുള്ള ഒന്‍പതുമഹാകവികള്‍ ഇദ്ദേഹത്തിന്റെ സദസിനെ അലങ്കരിച്ചിരുന്നു.ഐതീഹ്യകഥകളിലെ നായകനായിരുന്ന വിക്രമാദിത്യമഹാരാജാവ് ഇദ്ദേഹമായിരുന്നുവെന്നും അഭിപ്രായമുണ്ട്.പൊതുവെ സമ്പദ്ഘടന ഭദ്രമായിരുന്ന ഗുപ്തകാലത്ത് നാണയനിര്‍മ്മിതിയില്‍ വളരെ
പുരോഗതിയുണ്ടായി.സ്വര്‍ണ്ണത്തിലും വെള്ളിയിലും തന്നെയാണു നാണയങ്ങള്‍ അധികവും നിര്‍മ്മിക്കപ്പെട്ടിരുന്നത്.Sunday, May 24, 2009
ജനപദ നാണയങ്ങള്‍
ഇന്ത്യാ രാജ്യത്ത് പലകാലങ്ങളിലും പലദേശത്തുമായി വിവിധതരത്തിലുള്ള നാണയങ്ങള്‍ നിലനിന്നിരുന്നു.മൗര്യകാലഘട്ടത്തിലാണു മഗധയിലെ നണയങ്ങള്‍ ഏകീകരിച്ചു നടപ്പിലാക്കിയതെങ്കിലും അതിനു മുന്‍പേ തന്നെ മഗധയിലും ഗാന്ധാരത്തിലും നാണയനിര്‍മ്മിതിയുണ്ടായിരുന്നു. ഈ ജനപദങ്ങള്‍ പോലെതന്നെ പ്രശസ്തമാണു'കുരു,പാഞ്ചാല,കോസാല' ജനപദങ്ങളും.ബി.സി.300-600- കാലത്തുനിലനിന്നിരുന്ന ഈ ജനപദങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നത് 'കാര്‍ഷാ- ശതമാന നാണയങ്ങള്‍ തന്നെയായിരുന്നു.മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല രാജ്യവംശങ്ങളും ഉദയംചെയ്തു. സുംഗരാജവംശവും
ശതവാഹനരാജവംശവുമാണുപ്രധാനപ്പെട്ടത്.
ശതവാഹനരാജവംശവുമാണുപ്രധാനപ്പെട്ടത്.ഈകാലഘട്ടത്തില്‍തന്നെയാണു ഗ്രീക്കുകാര്‍ അഫ്ഗാനിസ്താന്‍,പഞ്ചാബ്,സിന്ധ് തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കികടന്നുവന്നത്.അപ്പൊഴത്തെനാണയങ്ങളാണു ഇന്തോ-ഗ്രീക്കു നാണയങ്ങള്‍.
ഗാന്ധാരം ആക്രമിച്ചുകൊണ്ടുകടന്നുവന്ന ഒരുവിഭാഗമാണു കുശാനരാജവംശം.ഇവരിലെ ആദ്യ പ്രമുഖ ഭരണാധികാരിയാണു'കുജാലകാഡ്ഫീസസ്[എഡി.40-64 ]ശേഷം അധികാരത്തിലെത്തിയ "കനിഷ്കന്‍"ആണു ഏറ്റവും പ്രഗല്‍ഭന്‍.ഇദ്ദേഹത്തിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ വളരെപ്രശസ്തം

Wednesday, May 13, 2009
മൗര്യ കാലഘട്ടത്തിലെ നാണയങ്ങള്‍

കാര്‍ഷാപണം
അഞ്ഞൂറില്‍ പരം വര്‍ഷങ്ങള്‍ നിലനിന്ന'മഹാജനപദം' ആയിരുന്നു മഗധ. അവിടുത്തെ നന്ദരാജാവിനെ പരാജയപ്പെടുത്തി രംഗത്തുവരികയും പിന്നീട് സാമ്രാജ്യം വിപുലീകരിക്കുകയും ചെയ്ത മഹാചക്രവര്‍ത്തിയാണു ചന്ദ്രഗുപ്തമൗര്യന്‍.മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു ഇദ്ദേഹം. ബി.സി-321-മുതല്‍ 185-വരെയായിരുന്നു മൗര്യന്‍ മാരുടെ ഭരണകാലഘട്ടം.പാടലീപുത്രമാണുരാജ്യത്തിന്റെ തലസ്ഥാനം. ചന്ദ്രഗുപ്തന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന ചാണക്യന്റെ "അര്‍ത്ഥശാസ്ത്രം"എന്ന കൃതിയിലൂടെയാണു കാലഘട്ടത്തിലെ നാണയങ്ങളെ പറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്.കാര്‍ഷാപണം ആയിരുന്നു അന്നത്തെ നാണയം.വിവിധ ഇനങ്ങളിലുള്ളതും പലതരത്തിലുള്ള മുദ്രകള്‍ കൊത്തിയതുമായ നാണയങ്ങളാണു "കാര്‍ഷാകള്‍" [ചന്ദ്രഗുപ്തനെ കൂടാതെ ബിന്ദുസാരന്‍,അശോകന്‍ എന്നിവരാണു പ്രശസ്തരായ ചക്രവര്‍ത്തിമാര്‍.]ചന്ദ്രഗുപ്തന്റെ കാലത്ത് അലക്സാണ്ഡറുടെ സേനാനായകനായ സെലൂക്കസ് രാജ്യം ആക്രമിച്ചുവെങ്കിലും പിന്നീട് സന്ധി ചെയ്യുകയും തന്റെമകളെ ചന്ദ്രഗുപ്തനു വിവാഹം ചെയ്തുകൊടുക്കുകയുമുണ്ടായി.ഇതിനെത്തുടര്‍ന്നു കാംബോജവുംഗാന്ധാരവും മഗധയോടുചേര്‍ക്കപ്പെട്ടു.പകരം അഞ്ഞൂറോളം ആനകളെ സെലൂക്കസിനു ചന്ദ്രഗുപ്തന്‍ നല്‍കി.മഗധപോലെതന്നെ പ്രശസ്തമായിരുന്നു 'ഗാന്ധാരജനപഥവും'.ഗാന്ധാരത്തില്‍നിലവിലുണ്ടായിരുന്ന നാണയമാണു'ശതമാന'. നീളമേറിയ ഇതിനെ"ബെന്റ്ബാര്‍"എന്നു പാശ്ചാത്യര്‍ വിളിക്കുന്നു.

ബെന്റ്ബാര്‍[ശതമാന]
Sunday, May 3, 2009
Subscribe to:
Posts (Atom)