Wednesday, September 4, 2013

  •            ബ്രിട്ടീഷ്‌ ഇന്ത്യ പ്രസിഡൻസി നാണയങ്ങൾ 

1835þ C´ym cmPy¯v ]pXnb \mWb hyhØ \nehn hì. dp]o AW ss] knÌw Bbnêì CXv. CXns\ XpSÀ¶v C´ybn FÃmbnS¯pw Htc Xq¡¯nepw cq]¯nepapÅ \mWb§Ä ]pd¯nd¡n. {_n«ojn´ybnse anâv amsÌÀ Bbnê¶ "Pbnwkv {]n³sk]v 'Bé Cu ]cnjvIcW¯nsâ kq{X[mc³.1835þë ap³]v a{Zmkv,s_mws_,IevI« {]knU³knIfn hyXykvX§fmb \Wb§fmbnêì D]tbmKn¨nê¶Xv. aqì {]knU³knIfnepw cq]m \mWbw D]tbmK¯nenêìsh¦nepw FÃmw hyXykvXambnêì.apKÄ \mWb§sf AëIcn¨v \nÀan¨ Cu \mWb§fn t]Àjy³ enJnX§fméÅXv hnhn[ apKÄ N{IhÀ¯namêsS t]êw \mWbw ASn¨ kvXe \mahpw FÃmw t]Àjy³ `mjbn Xs¶. \mWbw ASn¨ hÀjw tcJs¸Sp¯nbncnç¶Xv "lnPd' hÀj¯n  F¶m 1825þ t_mws_ {]knU³knക്ക് വേണ്ടി ASn¨ cq]m \mWb§fn {InkvXp hÀjw tcJs¸Sp¯nbncnçì. cq],ss],Iymjv.]Ww,]tKmU XpS§n shÅnbnepw kzÀ®¯nepw sN¼nepw s]« \mWb§Ä a{Zmkv {]knU³knbn {]Nmc¯nep­mbnêì. ae_mÀ a{Zmkv {]knsU³knbpsS `mKambnêìsh¦nepw ae_mÀ tImÌn D]tbmK¯nenê¶ \mWb§fn A[nIhpw \nÀ½n¨nê¶Xv t_mws_ anân \n¶mbnêì.
aq¶v {]knU³knIfnepw ]pd¯nd¡nb cq]m \mWb§fmé Cu t]mÌn sImSp¯ncnç¶Xv.


bombay presidency
bengal presidency
 

Friday, August 30, 2013

ഷേർഷയുടെ  രൂപ 

                                                     

                                 india's first 1rupee coin 

1540 -ൽ ദൽഹി ഭരിച്ചിരുന്ന ഷേർഷാ സൂരി എന്ന സുൽതാനാണു ഇന്ത്യയിൽ ആദ്യമായി' റുപ്പിയ ' എന്ന പേരിൽ നാണയങ്ങൾ പുറത്തിറക്കിയത് . വെള്ളിയിൽ നിർമിച്ച ഈ നാണയത്തിന്റെ സ്വീകാര്യതയെ തുടർന്ന് ആർകൊട്ട് നവാബും സൂരറ്റ് സുൽത്താനും രൂപാ നാണയങ്ങൾ   നിർമിച്ച്  പ്രചരിപ്പിച്ചു.  1677 -ൽ ബ്രിട്ടിഷുകാരും രൂപാ നാണയങ്ങൾ ഇറക്കി     ഈ നാണയത്തിലാണു 'റുപ്പീ 'എന്ന നാമം ആദ്യമായി വന്നത് .പിന്നീട്  തങ്ങളുടെ കീഴിലുള്ള മദ്രാസ്‌ ,ബോംബെ ,കൽകട്ട പ്രസിഡൻസി കളിലേക്ക് വ്യത്യസ്തമായ രൂപാ നാണയങ്ങൾ പുറത്തിറക്കി  .1835-ൽ പുതിയ നാണയ വ്യവസ്ഥ വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഒട്ടാകെ ഒരേ തരത്തിലുള്ള നാണയങ്ങൾ പ്രചാരത്തിൽ വന്നു . 

നാണയനിർമിതിക്കു പുറമേ മറ്റു പല മേഘലകളിലും ഷേർഷ യുടെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്‌.  ഇന്ത്യയിൽ തപാൽ വിതരണ രംഗത്ത്  പല പരിഷ്കരണങ്ങളും ഇദ്ദേഹം നടപ്പിൽ വരുത്തി .കച്ചവട സംഘങ്ങൾ ക്കും വഴിയാത്രക്കാർക്കും താമസിക്കുവാൻ ധാരാളം സത്രങ്ങൾ നിർമിക്കുകയും മികച്ച ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തു .പ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡ്‌ ഷേർഷ യുടെ സംഭാവനയാണ്‌ .
shershasuri

Thursday, August 22, 2013

വയനാട് ജില്ലയിലെ നാണയ ശേഖരണത്തിൽ താല്പര്യമുള്ളവർക്കായി നുമിസ്മാറ്റിക്  ക്ളബ് ഓഫ് വയനാട് (numismatic club  of wayanad) എന്ന പേരിൽ ഒരു സംഘടന നിലവിൽ വന്നിരിക്കുന്നു. നാണയശേഖരണശീലം വളർത്തുക ,നാണയങ്ങളെ പറ്റി  പഠനം നടത്തുക ,ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ ഉദ്ദേശ ത്തോടെ തുടങ്ങിയ ഈ സംഘടനയിൽ അംഗങ്ങൾ ആവാൻ  ബന്ധപ്പെടുക 9446942278 ,9946700000 

Friday, October 14, 2011

വീണ്ടും

നീണ്ട കാലയളവിനു ശേഷം ചില പുതിയ നാണയ വിശേഷവുമായി
വീണ്ടും വരുന്നു ഉടനെ...

Tuesday, December 22, 2009

സംഘ കാല നാണയങ്ങള്‍






പ്രാചീന സാഹിത്യത്തിലും ശാസനകളിലും ധാരാളം പരാമര്‍ശിക്കപ്പെട്ട ഭൂപ്രദേശമാണു കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യ. ദക്ഷിണമേഖലയിലെ പ്രശസ്ത ഭരണവിഭാഗങ്ങളാണു ചേര,പാണ്ഢ്യ,ചോള രാജ്യവംശങ്ങള്‍.പാണ്ഡ്യ രാജ്യത്തെ മുത്തുകളും പട്ടുവസ്ത്രങ്ങളും മൗര്യസാമ്രാജ്യത്തില്‍ പോലും പ്രശസ്തമായിരുന്നു. തമിഴകം വാണിരുന്ന ഈ മൂന്നുവംശങ്ങളിലും പെട്ട ആദ്യകാലരാജാക്കന്മാരെ പറ്റി"സംഘകാല"രചനകളിലൂടെയാണു നമുക്കുമനസിലാക്കാന്‍ കഴിയുന്നത്‌.പരസ്പരം യുദ്ധം ചെയ്തിരുന്ന ഇവരില്‍ കൂടുതല്‍ ശക്തര്‍ ചോളരായിരുന്നു.ഈകാലത്തെ ചോളരാജക്കന്മാരില്‍ പ്രശസ്തനാണു'കരികാലചോളന്‍'. ചേരന്മാരില്‍ പ്രബലന്‍'ഉതിയന്‍ ചേരലാതന്‍. സംഘകാല പാണ്ഡ്യ രാജാക്കന്മാരില്‍ പ്രസിദ്ധന്‍ 'നെടുംചെഴിയപാണ്ഡ്യന്‍'എ.ഡി അഞ്ചാം നൂറ്റാണ്ടോടെ ശക്തി ക്ഷയിച്ച ഈ മൂന്ന് വംശങ്ങളും അധികാരത്തില്‍ നിന്നുംപുറംതളളപ്പെട്ടു.

പിന്നീട്‌ 7,8 നൂറ്റാണ്ടുകളില്‍ ശക്തി വീണ്ടെടുത്ത ഈ മൂന്നുവംശങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങള്‍ വികസിപ്പികുകയും പരസ്പരം പോരടിക്കുകയും ചെയ്തു.പന്ത്രണ്ടാംനൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്ന ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു നമ്മുടെകേരളത്തിന്റെ പലഭാഗങ്ങളും.ഈകാലത്തുതന്നെ ചോളന്മാര്‍ കേരളം ആക്രമിക്കുകയും ചില പ്രദേശങ്ങള്‍ കീഴടക്കുകയുംചെയ്തു.ഈകാലഘട്ടത്തില്‍ മലബാര്‍തീരം വലിയവ്യാപാരകേന്ദ്രമായി മാറുകയുണ്ടായി.. ചോള നാണയങ്ങള്‍

Saturday, July 18, 2009

ഹൂണന്മാരുടെ നാണയങ്ങള്‍




ഗുപ്തന്മാരുടെ അവസാനഘട്ടത്തില്‍ മധ്യ ഏഷ്യയില്‍ നിന്നും പേര്‍ഷ്യയിലേക്കും പിന്നീട്‌ അഫ്ഗാനിലൂടെ ഇന്ത്യയിലേക്കും വന്നെത്തിയ ഒരു വിഭാഗമാണു"ഹൂണന്‍"മാര്‍.ഗുപ്തന്മാരിലെ അവസാനകാല ഭരണാധികാരിയായിരുന്ന'സ്കന്ദഗുപ്തനെ'പരാചയപ്പെടുത്തിയ ഇവര്‍ പഞ്ചാബ്‌,മാള്‍വ,രാജസ്ഥാന്‍ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കി തങ്ങളുടെതായ ഭരണം സ്ഥാപിച്ചു.ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുവഴിയൊരുക്കിയ ഇവര്‍ എ.ഡി.500-മുതല്‍542-വരെ രാജ്യം ഭരിച്ചു.സ്വേച്ഛാധിപതികളായിരുന്ന ഹൂണരാജാക്കന്മാരില്‍ കുപ്രസിദ്ധനാണു മിഹിരകുലന്‍ എന്ന രാജവ്‌.കൂടുതലും ബുദ്ധസന്യാസിമാരായിരുന്നു ഇവരുടെ ക്രൂരതക്കു വിധേയമായത്‌.

Tuesday, June 16, 2009

ഗുപ്തകാല നാണയങ്ങള്‍






മൗര്യ കാലഘട്ടത്തിനുശേഷം പലരാജവംശങ്ങളും രൂപപ്പെടുകയും തകരുകയും ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഒരു സാമ്രാജ്യം ഉദയം ചെയ്തത്‌ എ ഡി.320-ല്‍ ചന്ദ്രഗുപ്തന്റെ വരവോടുകൂടി മഗധയില്‍ തന്നെയായിരുന്നു.ഉത്തരേന്ത്യയില്‍ പലരാജ്യങ്ങളും കീഴടക്കി ദില്ലിയിലേക്കും പിന്നീട്‌ ദക്ഷിണമേഖലയിലേക്കും വ്യാപിച്ച ഗുപ്തസാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം സുവര്‍ണകാലമായി അറിയപ്പെടുന്നു.ഇവരുടെ കാലത്ത്‌ സാംസ്കാരികമായും മതപരമായും വളരെ പുരോഗതി പ്രാപിക്കന്‍ രാജ്യത്തിനുകഴിഞ്ഞു.ചില സാഹിത്യകൃതികളിലൂടെയുംസ്തംഭങ്ങളില്‍ കൊത്തിയ ശാസനകളിലൂടെയും അക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളിലൂടെയുമാണു ഗുപ്തസാമ്രാജ്യത്തെപറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്‌.ശ്രീഗുപ്തന്‍ എന്ന രാജാവാണു മഗധകേന്ദ്രമാക്കി ഭരണത്തിനു തുടക്കം കുറിച്ചത്‌.ഇദ്ദേഹത്തിന്റെ കാലത്തിനുശേഷം ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ വരവോടുകൂടി രാജ്യം വികസിച്ചുതുടങ്ങി."മഹാരാജാധിരാജ"എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ചന്ദ്രഗുപ്തന്‍ രാജ്യത്തെ പ്രമുഖരാഷ്ട്രീയ ശക്തിയാക്കിമാറ്റുന്നതില്‍ പങ്കുവഹിച്ചു.ചന്ദ്രഗുപ്തന്റെയും ഭാര്യ കുമാരദേവിയുടെയും ചിത്രമുള്ള നാണയങ്ങള്‍ പ്രസിദ്ധമാണു. ചന്ദ്രഗുപ്തന്റെ മരണത്തിനുശേഷം അധികാരത്തിലെത്തിയ മകന്‍ സമുദ്രഗുപ്തനാണു റാജ്യത്തെ ശക്തിപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഭരണാധിപന്‍.ഉത്തരേന്ത്യയിലെ പലരാജ്യങ്ങളും കീഴടക്കിയതിനു പുറമെ ദക്ഷിണദേശത്തെ പന്ത്രണ്ടോളം രാജാക്കന്മാരെ പരാചയപ്പെടുത്തിയ ഇദ്ദേഹം ഒരിക്കല്‍ അശ്വമേധയാഗം നടത്തുകയുണ്ടായി.ഇതോടനുബന്ധിച്ച്‌ ഒരു കുതിരയുടെ ചിത്രമുള്ള സ്വര്‍ണ്ണനാണയവും അടിച്ചിറക്കി.സൈനികമേഖലയ്ക്കുപുറമെ കലാസാഹിത്യരംഗത്തും മഹത്തായസേവനങ്ങള്‍ നല്‍കിയ സമുദ്രഗുപ്തന്‍ വീണവായിക്കുന്ന ചിത്രമുള്‍ക്കൊള്ളുന്ന ഒരു നാണയവും പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.സമുദ്രഗുപ്തനെതുടര്‍ന്നു മകന്‍ ചന്ദ്രഗുപ്തവിക്രമാദിത്യന്‍ അധികാരത്തിലെത്തി അതോടെ സാമ്രാജ്യത്തിന്റെ വികാസം പൂര്‍ണ്ണമായി.കാളിദാസന്‍ ഉള്‍പ്പെടെയുള്ള ഒന്‍പതുമഹാകവികള്‍ ഇദ്ദേഹത്തിന്റെ സദസിനെ അലങ്കരിച്ചിരുന്നു.ഐതീഹ്യകഥകളിലെ നായകനായിരുന്ന വിക്രമാദിത്യമഹാരാജാവ്‌ ഇദ്ദേഹമായിരുന്നുവെന്നും അഭിപ്രായമുണ്ട്‌.പൊതുവെ സമ്പദ്ഘടന ഭദ്രമായിരുന്ന ഗുപ്തകാലത്ത്‌ നാണയനിര്‍മ്മിതിയില്‍ വളരെ പുരോഗതിയുണ്ടായി.സ്വര്‍ണ്ണത്തിലും വെള്ളിയിലും തന്നെയാണു നാണയങ്ങള്‍ അധികവും നിര്‍മ്മിക്കപ്പെട്ടിരുന്നത്‌.