
ഗുപ്തന്മാരുടെ അവസാനഘട്ടത്തില്‍ മധ്യ ഏഷ്യയില്‍ നിന്നും പേര്‍ഷ്യയിലേക്കും പിന്നീട് അഫ്ഗാനിലൂടെ ഇന്ത്യയിലേക്കും വന്നെത്തിയ ഒരു വിഭാഗമാണു"ഹൂണന്‍"മാര്‍.ഗുപ്തന്മാരിലെ അവസാനകാല ഭരണാധികാരിയായിരുന്ന'സ്കന്ദഗുപ്തനെ'പരാചയപ്പെടുത്തിയ ഇവര്‍ പഞ്ചാബ്,മാള്‍വ,രാജസ്ഥാന് തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കി തങ്ങളുടെതായ ഭരണം സ്ഥാപിച്ചു.ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുവഴിയൊരുക്കിയ ഇവര്‍ എ.ഡി
.500-മുതല്‍542-വരെ രാജ്യം ഭരിച്ചു.സ്വേച്ഛാധിപതികളായിരുന്ന ഹൂണരാജാക്കന്മാരില്‍ കുപ്രസിദ്ധനാണു മിഹിരകുലന്‍ എന്ന രാജവ്.കൂടുതലും ബുദ്ധസന്യാസിമാരായിരുന്നു ഇവരുടെ ക്രൂരതക്കു വിധേയമായത്.

