Saturday, March 8, 2014

. മലബാര്‍ കോസ്റ്റ് നാണയങ്ങള്‍ (malabar coast coins)

വളരെ പ്രാധാന്യമുള്ള രണ്ടു നാണയങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു, തലശ്ശേരി ആസ്ഥാനമായുള്ള മലബാര്‍ പ്രദേശത്തേക്കുവേണ്ടി ഇറക്കിയ എട്ടോളം നാണയങ്ങളുടെ കൂട്ടത്തില്‍  ചരിത്ര പ്രാധാന്യമുള്ള
 രണ്ടു നാണയങ്ങള്‍.( അഞ്ചിലൊന്നുരൂപ മൂല്യമുള്ള ഇവ തലശ്ശേരി പണം  എന്ന പേരില്‍ അറിയപ്പെടുന്നു). വീര ചരിത്ര പുരുഷന്‍മാരായ ടിപ്പു സുല്‍ത്താന്റെയും പഴശ്ശി രാജയുടെയും സ്മരണക്കു വേണ്ടി ഇറക്കിയ ഈ നാണയങ്ങള്‍  നാണയശേഖരക്കാരില്‍ പലര്‍ക്കും കിട്ടാക്കനിയാണു. ഇതില്‍ ആദ്യനാണയം 1799-ല്‍  ടിപ്പു കൊല്ല പെട്ടതിനെ തുടര്‍ന്നു ഇറങ്ങിയതായിരുന്നു. ടി 99 എന്ന മുദ്ര ഇതില്‍ കാണാം ഇതിലെ 99 എന്നത് ടിപ്പുവിന്റെ നിര്യാണവര്‍ഷമായ 1799 എന്നതിന്റെ ചുരുക്കവും  'ടി' എന്നത് തലശ്ശേരി എന്ന സ്തലനാമത്തിന്റെ സൂചനയുമാണു . രണ്ടാമത്തെത് പഴശ്ശിയുടെ നിര്യാണവര്‍ഷമായ 1805 എന്ന മുദ്രയോടെ 1805-ല്‍ പുറത്തിറക്കിയ നാണയമാണു. ടിപ്പുവും പഴശ്ശിയും  തങ്ങളുടെ ശത്രുക്കളാണെങ്കിലും ആദരിക്കപ്പെടേണ്ട മഹത്തുക്കള്‍ തന്നെയാണെന്ന ബോധ്യത്തില്‍ നിന്നാവാം ഈ നാണയങ്ങള്‍ പിറന്നത് .