


കാര്‍ഷാപണം
അഞ്ഞൂറില്‍ പരം വര്‍ഷങ്ങള്‍ നിലനിന്ന'മഹാജനപദം' ആയിരുന്നു മഗധ. അവിടുത്തെ നന്ദരാജാവിനെ പരാജയപ്പെടുത്തി രംഗത്തുവരികയും പിന്നീട് സാമ്രാജ്യം വിപുലീകരിക്കുകയും ചെയ്ത മഹാചക്രവര്‍ത്തിയാണു ചന്ദ്രഗുപ്തമൗര്യന്.മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു ഇദ്ദേഹം. ബി.സി-321-മുതല്‍ 185-വരെയായിരുന്നു മൗര്യന് മാരുടെ ഭരണകാലഘട്ടം.പാടലീപുത്രമാണുരാജ്യത്തിന്റെ തലസ്ഥാനം. ചന്ദ്രഗുപ്തന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന ചാണക്യന്റെ "അര്‍ത്ഥശാസ്ത്രം"എന്ന കൃതിയിലൂടെയാണു കാലഘട്ടത്തിലെ നാണയങ്ങളെ പറ്റി ചരിത്രകാരന്മാര് മനസിലാക്കിയിട്ടുള്ളത്.കാര്‍ഷാപണം ആയിരുന്നു അന്നത്തെ നാണയം.വിവിധ ഇനങ്ങളിലുള്ളതും പലതരത്തിലുള്ള മുദ്രകള്‍ കൊത്തിയതുമായ നാണയങ്ങളാണു "കാര്‍ഷാകള്‍" [ചന്ദ്രഗുപ്തനെ കൂടാതെ ബിന്ദുസാരന്,അശോകന് എന്നിവരാണു പ്രശസ്തരായ ചക്രവര്‍ത്തിമാര്‍.]ചന്ദ്രഗുപ്തന്റെ കാലത്ത് അലക്സാണ്ഡറുടെ സേനാനായകനായ സെലൂക്കസ് രാജ്യം ആക്രമിച്ചുവെങ്കിലും പിന്നീട് സന്ധി ചെയ്യുകയും തന്റെമകളെ ചന്ദ്രഗുപ്തനു വിവാഹം ചെയ്തുകൊടുക്കുകയുമുണ്ടായി.ഇതിനെത്തുടര്‍ന്നു കാംബോജവുംഗാന്ധാരവും മഗധയോടുചേര്‍ക്കപ്പെട്ടു.പകരം അഞ്ഞൂറോളം ആനകളെ സെലൂക്കസിനു ചന്ദ്രഗുപ്തന് നല്കി.മഗധപോലെതന്നെ പ്രശസ്തമായിരുന്നു 'ഗാന്ധാരജനപഥവും'.ഗാന്ധാരത്തില്‍നിലവിലുണ്ടായിരുന്ന നാണയമാണു'ശതമാന'. നീളമേറിയ ഇതിനെ"ബെന്റ്ബാര്‍"എന്നു പാശ്ചാത്യര്‍ വിളിക്കുന്നു.




ബെന്റ്ബാര്‍[ശതമാന]
10 comments:
Informative
വളരെ നല്ല ഉദ്യമമാണ്.... ആശംസകള്‍.....
പരിചയപ്പെടുത്തിയ അരീക്കോടനു നന്ദി...
നല്ല ഉദ്യമം. തുടർന്നും എഴുതുക. ഈ പരിചയപ്പെടുത്തലിന് അരീക്കോടന്‍ പ്രത്യേക നന്ദി.
വളരെ ഉപകാരപ്രദമായ ബ്ലോഗ്.അഭിവാദനങ്ങള്‍...!!!
നല്ല ഉദ്യമം- എല്ലാ ആശംസകളും-
നല്ല ഉദ്യമം ..ആശംസകള്‍!
ശരിക്കും ഉപകാരപ്രദം.അഭിനന്ദനങ്ങൾ,ഭാവുകങ്ങൾ.
തുടരൂ.
വേറിട്ട ഈ ശ്രമം അസ്സലായിരിക്കുന്നു..
പോരട്ടെ..പോരട്ടെ...അടുത്ത പോസ്റ്റ് പോരട്ടെ...
അരീക്കോടന്‍ പറഞ്ഞത് പോലെ ബ്ലോഗ് ശില്പശാലയില് പങ്കെടുത്തതാണു ബൂലോഗത്തേക്കുവരാന് പ്രേരകമായത്.പ്രോല്‍സാഹിപ്പിക്കുന്ന എല്ലാവരോടും കടപ്പാട്.പ്രത്യേകനന്ദി അരീക്കൊടന് മാഷ്ക്ക്,അദ്ദേഹമാണു എനിക്കുവേണ്ട സാങ്കേതികസഹായം ചെയ്തത്,അതിലുപരി എന്നെപരിചയപ്പെടുത്തിയത്.
ചിത്രകാരന്സാര്,താങ്കളെ ശില്പശാലയില് വെച്ചു ഞാന്‍ നേരില്കണ്ടിട്ടുണ്ട്.അന്ന് ഞാന്‍ ഒരു ബ്ലോഗ് തുടങ്ങുമെന്നും താങ്കള്‍ അതില്‍ കമന്റിടുമെന്നും പ്രതീക്ഷിച്ചതായിരുന്നില്ല.വളരെനന്ദി.
കൊട്ടോട്ടിക്കാരന്;നന്ദി വീണ്ടുംകാണാം ഞാന്‍ വരുന്നുണ്ട് അങ്ങോട്ടേക്ക്.
ഉറുമ്പേ താങ്ക്യൂ,ഞാന്‍ ഒരു ഫോട്ടോഷോപ് വിദ്ധ്യാര്ഥിയാണുകേട്ടോ താങ്കളുടെ സഹായം ആവശ്യമുണ്ട്.
കാട്ടിപരുത്തീ,സുകുമാരന്‍ചേട്ടാ ആശംസകള്ക്കുനന്ദി
വികടശിരോമണീ,സ്മിതേ വളരെസന്തോഷം
വീണ്ടും വരുമല്ലോ?
very good attempt.
keep posting. all the best
Post a Comment