പഴയകാല ഇന്ത്യന്‍ നാണയങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങള്ക്കുള്ള ഒരു എളിയ ശ്രമം.
Friday, August 30, 2013
ഷേർഷയുടെ രൂപ
india's first 1rupee coin
1540 -ൽ ദൽഹി ഭരിച്ചിരുന്ന ഷേർഷാ സൂരി എന്ന സുൽതാനാണു ഇന്ത്യയിൽ ആദ്യമായി' റുപ്പിയ ' എന്ന പേരിൽ നാണയങ്ങൾ പുറത്തിറക്കിയത് . വെള്ളിയിൽ നിർമിച്ച ഈ നാണയത്തിന്റെ സ്വീകാര്യതയെ തുടർന്ന് ആർകൊട്ട് നവാബും സൂരറ്റ് സുൽത്താനും രൂപാ നാണയങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു. 1677 -ൽ ബ്രിട്ടിഷുകാരും രൂപാ നാണയങ്ങൾ ഇറക്കി ഈ നാണയത്തിലാണു 'റുപ്പീ 'എന്ന നാമം ആദ്യമായി വന്നത് .പിന്നീട് തങ്ങളുടെ കീഴിലുള്ള മദ്രാസ് ,ബോംബെ ,കൽകട്ട പ്രസിഡൻസി കളിലേക്ക് വ്യത്യസ്തമായ രൂപാ നാണയങ്ങൾ പുറത്തിറക്കി .1835-ൽ പുതിയ നാണയ വ്യവസ്ഥ വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഒട്ടാകെ ഒരേ തരത്തിലുള്ള നാണയങ്ങൾ പ്രചാരത്തിൽ വന്നു .
നാണയനിർമിതിക്കു പുറമേ മറ്റു പല മേഘലകളിലും ഷേർഷ യുടെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തപാൽ വിതരണ രംഗത്ത് പല പരിഷ്കരണങ്ങളും ഇദ്ദേഹം നടപ്പിൽ വരുത്തി .കച്ചവട സംഘങ്ങൾ ക്കും വഴിയാത്രക്കാർക്കും താമസിക്കുവാൻ ധാരാളം സത്രങ്ങൾ നിർമിക്കുകയും മികച്ച ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തു .പ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡ് ഷേർഷ യുടെ സംഭാവനയാണ് .
No comments:
Post a Comment