Sunday, May 24, 2009

ജനപദ നാണയങ്ങള്‍




ഇന്ത്യാ രാജ്യത്ത്‌ പലകാലങ്ങളിലും പലദേശത്തുമായി വിവിധതരത്തിലുള്ള നാണയങ്ങള്‍ നിലനിന്നിരുന്നു.മൗര്യകാലഘട്ടത്തിലാണു മഗധയിലെ നണയങ്ങള്‍ ഏകീകരിച്ചു നടപ്പിലാക്കിയതെങ്കിലും അതിനു മുന്‍പേ തന്നെ മഗധയിലും ഗാന്ധാരത്തിലും നാണയനിര്‍മ്മിതിയുണ്ടായിരുന്നു. ഈ ജനപദങ്ങള്‍ പോലെതന്നെ പ്രശസ്തമാണു'കുരു,പാഞ്ചാല,കോസാല' ജനപദങ്ങളും.ബി.സി.300-600- കാലത്തുനിലനിന്നിരുന്ന ഈ ജനപദങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നത്‌ 'കാര്‍ഷാ- ശതമാന നാണയങ്ങള്‍ തന്നെയായിരുന്നു.



മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല രാജ്യവംശങ്ങളും ഉദയംചെയ്തു. സുംഗരാജവംശവും ശതവാഹനരാജവംശവുമാണുപ്രധാനപ്പെട്ടത്‌.


ഈകാലഘട്ടത്തില്‍തന്നെയാണു ഗ്രീക്കുകാര്‍ അഫ്ഗാനിസ്താന്‍,പഞ്ചാബ്‌,സിന്ധ്‌ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കികടന്നുവന്നത്‌.അപ്പൊഴത്തെനാണയങ്ങളാണു ഇന്തോ-ഗ്രീക്കു നാണയങ്ങള്‍.ഗാന്ധാരം ആക്രമിച്ചുകൊണ്ടുകടന്നുവന്ന ഒരുവിഭാഗമാണു കുശാനരാജവംശം.ഇവരിലെ ആദ്യ പ്രമുഖ ഭരണാധികാരിയാണു'കുജാലകാഡ്ഫീസസ്‌[എഡി.40-64 ]ശേഷം അധികാരത്തിലെത്തിയ "കനിഷ്കന്‍"ആണു ഏറ്റവും പ്രഗല്‍ഭന്‍.ഇദ്ദേഹത്തിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ വളരെപ്രശസ്തം

3 comments:

പാവപ്പെട്ടവൻ said...

നല്ല പോസ്റ്റ്

Areekkodan | അരീക്കോടന്‍ said...

വിജ്ഞാനപ്രദമായ പോസ്റ്റ്‌.
ചിന്തയില്‍ ലിസ്റ്റ്‌ ചെയ്തത്‌ ശ്രദ്ധിച്ചുകാണുമല്ലോ?

Jayasree Lakshmy Kumar said...

:)