Tuesday, September 24, 2013

BOMBAY PRESIDENCY COINS

ഗുജറാത് സുല്‍താനേറ്റിന്റെ ഭാഗമായിരുന്ന ബൊംബെ തീരം ബഹദൂര്‍ഷായുടെ പക്കല്‍ നിന്നും പോര്‍ചുഗീസുകാര്‍ കൈ വശപ്പെടുത്തുന്നത്  1534-ലാണ്. മുംബെയില്‍ നഗരവല്‍കരണത്തിനു തുടക്കമിട്ട പോര്‍ച്ചുഗീസുകാരുതന്നെയാണു 'നല്ല ഉള്‍കടല്‍' എന്നര്‍ത്ഥമുള്ള ബോംബാഹിയ എന്ന നാമം മുംബെക്കു നല്‍കിയതും. 1661-ല്‍ പോര്‍ചുഗീസ് രാജാവിന്റെ മകളെ ബ്രിട്ടനിലെ ചാള്‍സ് രണ്ടാമന്‍ വിവാഹം ചെയ്തപ്പോള്‍ സ്ത്രീധനമായി ബൊംബെ  ബ്രിട്ടീഷ് രാജകുടുംബത്തിനു ലഭിച്ചു. ബോംബെ തീരത്തിന്റെ പ്രാധാന്യം തിരിച്ചറിഞഞ ഈസ്റ്റിന്ത്യാ കമ്പനി 1668-ല്‍ ബ്രിട്ടീഷ് അധികാരികളില്‍ നിന്നും ബോംബെ തീരം പാട്ടത്തിനെടുത്തു.സൂറത്തില്‍ നിന്നും  തങങളുടെ ആസ്ത്ഥാനം ബോംബെയിലെക്കു മാറ്റിയ കമ്പനി കച്ചവടത്തോടൊപ്പം രാഷ്ട്രീയ അധികാരവും ഇന്ത്യയില്‍ വ്യാപിപ്പിച്ചു. ഈസ്റ്റിന്ത്യാകമ്പനി ബോംബെക്കുവേണ്ടി ഇറക്കിയ ചില നാണയങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.




No comments: